Thursday 27 June 2019




അതിര് വിട്ട ആരാധന: രജനികാന്ത്-അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; രണ്ടു പേര്‍ക്ക് കുത്തേറ്റു

By anju.10 Jan, 2019

imran-azhar


ചെന്നൈ : തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് രജനികാന്തും അജിത്തും. താരങ്ങളുടെ ആരാധകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ് . തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം. സംഘര്‍ഷത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് മറ്റ് ആരാധകരെ ചോദ്യം ചെയ്തു വരികയാണ്.

 

രജനികാന്തിന്റെ പുതിയ ചിത്രമായ പേട്ട ഇന്നാണ് പുറത്തിറങ്ങിയത്. ജനുവരി 14 നാണ് അജിത്ത് നായകനാകുന്ന വിശ്വാസം പുറത്തിറങ്ങുന്നത്. രണ്ടു ചിത്രങ്ങളും പൊങ്കല്‍ റിലീസുകാളാണ്.