Saturday 26 May 2018

സൂപ്പർ സ്റ്റാർ അഭിനയം നിർത്തുന്നു.. അവസാന ചിത്രം....

By Bindu PP.10 Jan, 2018

imran-azhar

 

 

 

തമിഴ് ജനതകൾ ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം.സൂപ്പർ സ്റ്റാർ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചാൽ സിനിമ ലോകത്തോട് വിടപറയുമോ എന്ന വിഷമത്തിലാണ് സൂപ്പർസ്റ്റാർ ആരാധകർ. എന്നാൽ ഇത് സംബന്ധിച്ചു റിപോർട്ടുകൾ ഇപ്പോൾ മാധ്യമങ്ങളിൽ എത്തിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടുകൾ വളരെ കൃത്യമായി വിശകലനം ചെയ്യുന്ന ഒരു പൊളിറ്റിക്കൽ ഡ്രാമയായ ഒരു സിനിമ ചെയ്ത് തന്റെ അഭിനയ ജീവിതത്തിനു വിരാമമിടാൻ ഒരുങ്ങുകയാണ് രജനി എന്നാണ്. ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്ത് ആയിരിക്കും.രജനി ഏറ്റവും ഒടുവിലായി അഭിനയിച്ചു പൂർത്തിയാക്കിയ ‘കാല കരികാലൻ’ സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്ത് ആണ്. ഈ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ രജനിയും രഞ്ജിത്തുമായി നടത്തിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.2018ൽ രജനിയുടെ രണ്ടു സിനിമകളുടെ റിലീസിനാണ് തമിഴകം കാത്തിരിക്കുന്നത്. ബ്രഹ്മാണ്ട സംവിധായകൻ ഷങ്കർ ഒരുക്കുന്ന ‘2.0’ ആയിരിക്കും ആദ്യം പുറത്ത് വരിക. അതിനു പിന്നാലെ പാ രഞ്ജിത്ത് ‘കബാലി’ക്ക് ശേഷം ഒരുക്കുന്ന ‘കാല കരികാലൻ’ എത്തുക.