Friday 25 September 2020




സംവിധായകൻ രാജമൗലിയുടെയും കുടുംബത്തിന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്

By online desk .12 Aug, 2020

imran-azhar

 


ചെന്നൈ: സംവിധായകൻ എസ് എസ് രാജമൗലിയുടെയും കുടുംബത്തിന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. ജൂലായ് 29 നാണ് അദ്ദേഹത്തിനും കുടുംബത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ കോവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കാത്തതിനെ തുടർന്ന് വീട്ടിൽ തന്നെ നിരീകഷണത്തിൽ കഴിയുകയായിരുന്നു.
പിന്നീട് പരിശോധനാഫലം നെഗറ്റീവ് ആയ വിവരം രാജമൗലി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

 

 രണ്ടാഴ്ചത്തെ നിരീക്ഷണം പൂർത്തിയാക്കി ലക്ഷണങ്ങൾ ഒന്നും ഇല്ല
എങ്കിലും പരിശോധനക്ക് വിധേയമായി. ഞങ്ങളുടെയെല്ലാം കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. പ്ലാസ്മ ദാനത്തിന് ആവശ്യമായ ആന്റിബോഡി ശരീരത്തിൽ വികസിചോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാൻ ഡോക്ടർ നിർദേശിച്ചു അദ്ദേഹം കുറിച്ചു.