Thursday 22 August 2019




പുകവലി വിവാദത്തിൽ ട്രോളന്മാരെ വിമർശിച്ച് രാകുൽ പ്രീത്

By Sooraj Surendran .18 Jul, 2019

imran-azhar

 

 

'മൻമധുടു-2' എന്ന ചിത്രത്തിന്റെ ടീസറിൽ നായികയായ രാകുൽ പ്രീത് പുകവലിക്കുന്ന രംഗം വലിയ വിവാദമാണ് സൃഷ്ടിച്ചത്. സംഭവം ട്രോളന്മാരും ഏറ്റെടുത്തു. ട്രോളുകൾ പരിധി വിടുന്നതോടെ പ്രതികരണവുമായി താരം രംഗത്ത്. ട്രോളന്മാർക്ക് മറ്റുപണികളൊന്നുമില്ലെന്നും ഇതിനൊന്നും മറുപടി പറയാൻ തന്നെ കിട്ടില്ലെന്നുമായിരുന്നു രാകുൽ പ്രീതിന്റെ പ്രതികരണം. ഒരു കഥാപാത്രമായി മാറുമ്പോൾ പലതും ചെയ്യേണ്ടി വരുമെന്നും ട്രോളുകൾ കാര്യമായി കാണുന്നില്ലെന്നും രാകുൽ പ്രീത് വ്യക്തമാക്കി. നാഗാർജുനയാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിച്ചത്.