Monday 25 October 2021




ദുബായ് നഗരം പോലെയാണ് മമ്മൂക്ക... എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി; വേറിട്ടൊരു പിറന്നാൾ ആശംസയുമായി രമേശ് പിഷാരടി

By സൂരജ് സുരേന്ദ്രന്‍.07 Sep, 2021

imran-azhar

 

 

മലയാളത്തിന്റെ വല്യേട്ടന് ഇന്ന് എഴുപതാം പിറന്നാള്‍. കല, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

 

ഇപ്പോഴിതാ നടൻ രമേശ് പിഷാരടിയും മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

 

"ദുബായ് നഗരം പോലെയാണ് മമ്മൂക്ക.. മണലരണ്യങ്ങളിൽ കഠിന പ്രയത്നം കൊണ്ടു പടുത്തുയർത്തിയ സ്വപ്ന ഭൂമി.ഓരുപാടുപേരെ ആ നഗരം രക്ഷപെടുത്തി.ആ നഗരം അസ്വദിച്ചവരും അനുഭവിച്ചവരും ഒരുപാടുണ്ട്. ഇനിയും വിസ എടുക്കുവാനും പോകുവാനും ആഗ്രഹിക്കുന്ന എത്രയോ പേർ...... എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി"

 

മമ്മൂട്ടിയെ നായകനാക്കി പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവൻ.

 

ഈ സിനിമയിൽ സഹകരിച്ചതിന് ഒരു നന്ദി പറഞ്ഞുകൊണ്ട് കൂടിയായിരുന്നു പിഷാരടി മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.