Saturday 08 August 2020




ജൂനിയര്‍ ചാക്കോച്ചന് പിഷാരടി വക ഓര്‍ഡിനറി

By geethu nair.11 Jul, 2020

imran-azhar

ചാക്കോച്ചന്‍ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറായി വേഷമിട്ട ചിത്രമായിരുന്നു ഓര്‍ഡിനറി. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള യാത്രയുടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ, ജൂനിയര്‍ ചാക്കോച്ചന് രമേഷ് പിഷാരടിയുടെ വക ഒരു കെ.എസ്.ആര്‍.ടി.സി ബസ് സമ്മാനം. മരത്തില്‍ തീര്‍ത്ത ഒരു കുഞ്ഞ് കെഎസ്ആര്‍ടിസി ബസും ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി ഇസുവിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. ഇതിന്റെ ചിത്രം ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. എ രമേഷ് പിഷു എന്റര്‍പ്രൈസ് എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബന്‍ വിശേഷിപ്പിക്കുന്നത്.

 

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ഒരു കുഞ്ഞു ജനിക്കുന്നത്. അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നു ഇസയുടെ ജനനം. ഇസയുടെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ചാക്കോച്ചന്റെ പോസ്റ്റിനു താഴെ കമന്റുമായി രമേശ് പിഷാരടിയും എത്തിയിരുന്നു. സിനിമാ ജീവിതത്തിന് പുറത്തും കുഞ്ചാക്കോബോബനും രമേശ് പിഷാരടിയും അടുത്ത സുഹൃത്തുക്കളാണ്. പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ പഞ്ചവര്‍ണ്ണതത്തയില്‍ കുഞ്ചാക്കോ ബോബനും മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു.