Friday 23 October 2020




മോനുമായി വരുന്നവന്‍ മോന്‍സ്റ്റര്‍, രസകരമായ പോസ്റ്റുമായി പിഷാരടി

By geethu nair.21 Sep, 2020

imran-azhar


സോഷ്യല്‍ മീഡിയയില്‍ രമേഷ് പിഷാരടി പങ്ക് വയ്ക്കുന്ന ചിത്രങ്ങളും അതിനൊപ്പമുള്ള ക്യാപ്ഷനുകളും എപ്പോഴും ഹിറ്റാണ്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തുകയാണ് രമേഷ് പിഷാരടി.മകനൊപ്പമുള്ള ചിത്രമാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.
ഗ്യാങ്ങുമായി വരുന്നവന്‍ ഗ്യാങ്സ്റ്റര്‍, മോനുമായി വരുന്നവന്‍ മോന്‍സ്റ്റര്‍ എന്നാണ് രമേഷ് ചിത്രത്തിന് അടിക്കുറിപ്പേകിയത്. എന്നാല്‍ പിഷാരടിയേയും കവച്ചുവെയ്ക്കുന്ന കമന്റാണ് ചിത്രത്തിന് ഒരു ആരാധകന്‍ നല്‍കിയിരിക്കുന്നത്. മോളുമായി വരാത്തതു ഭാഗ്യം. ാ അമര്‍ അക്ബറിലെ പൊലീസ് കൊണ്ടു പോയേനേ, എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.
കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിന്‍ സ്റ്റാലിയന്‍സില്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008-ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ഗാനഗന്ധര്‍വ്വന്‍ ആണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം.