Tuesday 24 October 2017

റണ്‍വീര്‍ സിങിന്റെ ബോഡി മാജിക് !!!

By BINDU PP.12 Aug, 2017

imran-azhar

 

 

 

ബോഡി ബില്‍ഡിങില്‍ ഞെട്ടിച്ചുകൊണ്ട് യുവ താരം റണ്‍വീര്‍ സിങ് രംഗത്തുവന്നിരുന്നു. ഓരോ ചിത്രത്തിനും വേണ്ട രീതിയില്‍ ശരീരം ഒരുക്കാന്‍ റണ്‍വീര്‍ തയ്യാറാണ്.സിംബാവിയന്‍ പരിശീലകനായ ലോയ്ഡ് സ്റ്റീവന്‍സ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായത്.

 

 

വെറും ആറാഴ്ച കൊണ്ടാണ് റണ്‍വീര്‍ ഇങ്ങനെ ശരീരം ഒരുക്കിയതെന്ന് പരിശീലകന്‍ പറയുന്നു. താനും റണ്‍വീറും ഇതിനായി ഏറെ കഷ്ടപ്പെട്ടു. തിരക്കേറിയ ഷെഡ്യൂളിനിടയിലും ഏറെ കഷ്ടപ്പെട്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. രാത്രി ഏറെ വൈകിയും പുലര്‍ച്ചയും റണ്‍വീര്‍ കഷ്ടപ്പെട്ടുവെന്ന് സ്റ്റീവന്‍സ് പറഞ്ഞു. സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയാകാനുള്ള തയ്യാറെടുപ്പാണിത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മാവതിയിക്കു വേണ്ടിയാണിത്.