Monday 18 June 2018

'ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചു' :ദിലീപിനെ പിന്തുണച്ച് റസൂല്‍ പൂക്കുട്ടി

By BINDU PP.13 Aug, 2017

imran-azhar



 

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ച് റസൂല്‍ പൂക്കുട്ടി രംഗത്ത്.ദിലീപിനെതിരെ മലയാളസിനിമാലോകം ഒന്നടങ്കം തിരിഞ്ഞത് കണ്ടപ്പോള്‍ അമ്പരന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ദേശീയതലത്തില്‍ തന്നെ പ്രസിദ്ധനായ ഒരാള്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. ദിലീപ് അറസ്റ്റിലായതോടെ മലയാളസിനിമാലോകം അദ്ദേഹത്തിനെതിരെ പെരുമാറുന്നത് കണ്ട് അമ്പരന്നു പോയി.ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വത്തില്‍ നിന്നും അമ്മ സംഘടന അദ്ദേഹത്തെ ഒഴിവാക്കി. ഒരുകൂട്ടം ആളുകള്‍ ദിലീപിന്റെ കേസ് എന്താണെന്ന് അറിയാന്‍ എത്തിനോക്കുന്ന ഒരു സ്വഭാവം ഉണ്ട്. ടിആര്‍പി റേറ്റിങ് കൂട്ടാനുള്ള നാടകം മാത്രമായിരുന്നു ഈ കേസിലെ മാധ്യമവിചാരണകള്‍. തെളിവെടുപ്പിനായി പൊതുസമൂഹത്തിന് മുന്നിലൂടെ അദ്ദേഹത്തെ കൊണ്ടുപോയത് തന്നെ തെറ്റാണ്.