Friday 25 September 2020




മദ്യപിക്കാറുണ്ട്, പക്ഷെ ബോധം കെട്ടിട്ടില്ല

By geethu nair.12 Aug, 2020

imran-azhar

മികച്ച അവതാരകയാണ് രഞ്ജിനി ഹരിദാസ്. മണിക്കൂറുകളോളം പ്രേക്ഷകരെ ബോറടിപ്പിക്കാതിരുത്താന്‍ രഞ്ജിനിക്ക് കഴിയും. ഇപ്പോഴിതാ മദ്യപിക്കാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് രഞ്ജിനി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിനി ഇതേകുറിച്ച് തുറന്ന് പറഞ്ഞത്.


താരത്തിന്റെ വാക്കുകള്‍:

ഞാന്‍ കുടിക്കാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട്. ഇതുവരെ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധം കെട്ടിട്ടില്ല. ആരും എടുത്ത് കൊണ്ടുപോവേണ്ട അവസ്ഥയിലായിട്ടുമില്ല.ബോധം കെട്ട് എടുത്തോണ്ട് പോയി എന്ന തരത്തിലുള്ള കഥകളൊക്കെ പ്രചരിക്കാറുണ്ട്. എവിടെ പാര്‍ട്ടിയുണ്ടോ, ഞാന്‍ പങ്കെടുക്കാറുണ്ട്.എന്റെ സമ്മര്‍ദ്ദം കുറക്കാനായി ഞാന്‍ മദ്യപിക്കാറും പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. മദ്യപിക്കാറില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.