Saturday 08 August 2020




തല തിരിഞ്ഞവള്‍, ചിത്രം പങ്ക് വച്ച് രഞ്ജിനി ഹരിദാസ്

By geethu nair.11 Jul, 2020

imran-azhar

സ്വതന്ത്രമായ അവതാരക ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായ ആളാണ് രഞ്ജിനി ഹരിദാസ്. ആരാധകരെ പോലെ ഇഷ്ടം പോലെ ഹേറ്റേഴ്‌സും താരത്തിനുണ്ട്. എന്നാല്‍ ഇതൊന്നും തനിക്ക് പ്രശ്‌നമേയല്ലയെന്ന ലൈനാണ് പുള്ളിക്കാരിയുടേത്. ഇപ്പോഴിതാ ഒരു ചിത്രം പങ്ക് വച്ച് ശ്രദ്ധ നേടുകയാണ് താരം. തല തിരിഞ്ഞ് കിടക്കുന്ന ഒരു ചിത്രമാണ് രഞ്ജിനി പങ്ക് വച്ചിരിക്കുന്നത്. തല തിരിഞ്ഞവള്‍ എന്ന് ഒരു ക്യാപ്ഷനും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. 2000 ല്‍ ഇറങ്ങിയ ഒരു മാഗസിന്റെ കവര്‍ പേജാണ് അത്. 

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ്, അമൃത ടി വി ഫിലിം അവാര്‍ഡ്സ്, ഏഷ്യാവിഷന്‍ അവാര്‍ഡ്സ്, ഫ്ളവേഴ്സ് ടി വി അവാര്‍ഡ്സ്, ജയ്ഹിന്ദ് ഫിലിം അവാര്‍ഡ്സ്, തുടങ്ങി നിരവധി അവാര്‍ഡ് നൈറ്റുകള്‍ക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എന്‍ട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.