Saturday 21 July 2018

പുണ്യാളന് ശേഷം 'ഞാന്‍ മേരിക്കുട്ടി' :രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

By Bindu PP.11 Jan, 2018

imran-azhar

 

 

രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒരുമിക്കുന്നു. 'ഞാൻ മേരിക്കുട്ടി ' എന്ന ചിത്രത്തിലൂടെയാണ് വീണ്ടുംഇവർ ഒന്നിക്കുന്നത്. അവസാനമായി അവർ ചെയ്ത ചിത്രം 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്' ആണ്. തീയേറ്ററിൽ നിന്ന് ഇപ്പോഴും നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം. ജയസൂര്യയുമായി വീണ്ടും ഒരുമിക്കുന്ന വിവരം രഞ്ജിത് ശങ്കറാണ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

 

മാര്‍ച്ചില്‍ ഷൂട്ട് തുടങ്ങുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകനാകുന്നത്. ജൂണ്‍ 29 നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. സാമൂഹ്യ പ്രസക്തിയുള്ള കഥകള്‍ പറഞ്ഞ പുണ്യാളന് ശേഷം മേരിക്കുട്ടി കലക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. രഞ്ജിത് ശങ്കറിന്റെയും ജയസൂര്യയുടെയും വിതരണക്കമ്പനിയായ പുണ്യാളന്‍ സിനിമാസ് ആകും ഈ ചിത്രവും റിലീസ് ചെയ്യുക.