Monday 21 August 2017

ദിലീപ് എന്ന നടനെ നിങ്ങൾക്ക് അറിയൂ ... ഗോപാലകൃഷ്ണൻ എന്ന ഊളയെ നിങ്ങൾക്കറിയില്ല..: രശ്മി നായർ

By BINDU PP.12 Apr, 2017

imran-azhar

 

 

 


പ്രമുഖ ചാനലിന് ദിലീപ് നൽകിയ അഭിമുഖം വിവാദങ്ങൾക്ക് വഴിതെളിയിക്കുന്നു. ഇതുവരെയും പുറത്തുപറയാത്ത സംഭവങ്ങൾ ദിലീപ് അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു.തനിക്കെതിരെയുള്ള ആരോപണങ്ങൾക്കുള്ള ഒരു പ്രതികരണംകൂടിയായിരുന്നു ഈ അഭിമുഖം. ജീവിതത്തിലെ പല കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞ അഭിമുഖം വൈറലാവുന്നു അതോടൊപ്പം വിമർശങ്ങളും ഏറ്റുവാങ്ങുന്നു. പല പ്രമുഖരുടെയും പേരുകൾ പരാമർശിച്ചാണ് അഭിമുഖത്തിൽ ദിലീപ് ഇരുന്നത്. മാധ്യമപ്രവർത്തകർക്കെതിരെയും വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ഇതിനെതിരെ പരിഹസിച്ച് പോസ്റ്റിട്ട രശ്മി നായരുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാക്കുന്നു. "ദിലീപ് എന്ന നടനെ നിങ്ങൾക്ക് അറിയൂ ... ഗോപാലകൃഷ്ണൻ എന്ന ഊളയെ നിങ്ങൾക്കറിയില്ല " എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. മറ്റുപലരും അഭിമുഖത്തിനെ വിമർശിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.