Tuesday 22 September 2020




യോഗ വിത്ത് ഡാന്‍സ്, രസ്‌നയുടെ വീഡിയോ വൈറല്‍

By geethu nair.08 Aug, 2020

imran-azhar

കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും രസ്‌ന പവിത്രനെ എല്ലാവര്‍ക്കും അറിയാം. ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളാണ് രസ്‌നയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന തമിഴ് ചിത്രത്തിലും രസ്‌ന അഭിനയിച്ചിരുന്നു. ഇപ്പോഴിതാ രസ്‌ന പങ്ക് വച്ചിരിക്കുന്ന ഒരു വീഡിയോയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

വളരെ വ്യത്യസ്തമായ രീതിയില്‍ അതിരാവിലെ യോഗയും ഡാന്‍സും പ്രാക്ടീസ് ചെയ്യുന്ന രസ്നയെയാണ് വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്. യോഗയാണോ ഡാന്‍സ് ആണോ എന്നാണ് വീഡിയോ കണ്ട ആരാധകരുടെ സംശയം എന്താണെങ്കിലും രസ്‌നയുടെ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.