By BINDU PP .10 Oct, 2018
നിങ്ങള്‍ ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായി താക്കിതുമായി നടിയും സംവിധായികയുമായ രേവതി രംഗത്ത്. മീ ടൂ കാമ്പയിന്റെ ഭാഗമായി നടന് മുകേഷിനെതിരെ ടെലിവിഷന്‍ സംവിധായിക ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകായായിരുന്നു രേവതി. മലയാള സിനിമ ഇൻഡസ്ട്രിയിൽ ആണുങ്ങൾക്ക് മാറ്റം വരാൻ സമയമായി എന്ന് നടി ഓർമിപ്പിച്ചു. . പെണ്ണുങ്ങള് നോ എന്നു പറയുമ്ബോള്‍, അതിന്റെ അര്‍ത്ഥം നോ എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതു മനസ്സിലാക്കാനുള്ള സമയമായി. നോ എന്നു വച്ചാല്‍ നോ എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ലെന്ന് രേവതി നിലപാടു വ്യക്തമാക്കി.ഡബ്ല്യു.സി.സി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അമ്മ തള്ളിയ സംഭവത്തില്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായി ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ തുറന്നു പറച്ചിലുകള്‍ തുടരുന്നതിനിടെയാണ് മുകേഷിനെതിരെ വെളിപ്പെടുത്തലുമായി ടെസ് രംഗത്തെത്തിയത്. മലയാളത്തില്‍ ഇത്തരമൊരു തുറന്നു പറച്ചില് ആദ്യമായാണ്.കോടീശ്വരന് പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്ബോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നും ടെസ് വെളിപ്പെടുത്തിയിരുന്നു.താനൊരു എംഎല്‍എ ആയതു കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുകേഷ് വ്യക്തമാക്കി. ആ പെൺകുട്ടിയെ തനിക്ക് ഓർമ്മയിലെന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് നേരിടുന്നത്.