Wednesday 24 April 2019


റോഷന്‍ ആന്‍ഡ്രൂസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി

By anju.19 Mar, 2019

imran-azhar


തിരുവനന്തപുരം: റോഷന്‍ ആന്‍ഡ്രൂസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. ആല്‍വിന്‍ ആന്റണിയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമാണ് പരാതി നല്‍കിയത്. റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നം അക്രമത്തിലെത്തിച്ചുവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. പരാതിയില്‍ നടപടി വേഗത്തിലാക്കുമെന്ന് ഡി ജി പി ഉറപ്പ് നല്‍കി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി ഇന്നലെയാണ് പരാതിപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം.

 

സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷന്‍ ആന്‍ഡ്യൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമായതെന്നാണ് ആല്‍വിന്‍ ആന്റണി ആരോപിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടില്‍ കയറി വന്ന റോഷന്‍ ആന്‍ഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി. അതിന് വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ച് തന്റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുളളവരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

 


റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്


തിരുവനന്തപുരം: സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും സംഘടന നിര്‍േദ്ദശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആല്‍വിന്റെ പരാതിയെയും ആരോപണത്തേയും തള്ളി റോഷനും രംഗത്തെത്തി.

 

ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയത്. ഇതിന്റെ പ്രതികാരമായി തനിക്കെതിരെ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ ചോദിക്കാന്‍ ചെന്ന തെന്നയും തന്റെ സുഹൃത്ത് നവാസിനേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ആരോപണം. ആല്‍വിനും കൂട്ടുകാരനും തന്നെ മര്‍ദ്ദിച്ചുവെന്നു കാണിച്ചു റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിട്ടുണ്ട്.