Wednesday 23 January 2019


96ലെ കുട്ടി 'ജാനു'വിന് ക്രഷ് അഡാര്‍ ലവ്വിലെ റോഷനോട്: ഗൗരി ലക്ഷ്മി ഒടുവില്‍ അത് വെളിപ്പെടുത്തി

By Anju N P.23 Dec, 2018

imran-azhar

തമിഴില്‍ ബോക്‌സ് ഓഫീസ് കീഴടക്കിയ 96 എന്ന ചിത്രത്തിലെ കുട്ടി ജാനുവായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് മലയാളിയായ ഗൗരി. തന്റെ സെലിബ്രിറ്റി ക്രഷ് ആരോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിബിഹൈന്‍ഡ് വുഡ്സിന്റെ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു താരത്തോട് സെലിബ്രിറ്റി ക്രഷ് ആരാണെന്ന് അവതാരകന്‍ ചോദിച്ചത്. തന്റെ ആദ്യ സെലിബ്രിറ്റി ക്രഷ് ഹൃതിക്ക് റോഷനാണെന്നും, എന്നാല്‍ നിലവിലെ ഇഷ്ടം ഒരു അഡാര്‍ ലൗവിലെ റോഷന്‍ അബ്ദുളിനോടാണെന്ന് താരം വെളിപ്പെടുത്തി.


മാണിക്യ മലരായ എന്ന ഗാനത്തിലൂടെ സുപരിചിതമായ വ്യക്തിയാണ് റോഷന്‍. റോഷന്‍ അഭിനയിച്ച അഡാര്‍ ലവ് ഫെബ്രുവരി 14നാണ് റിലീസ് ചെയ്യുന്നത്.ഗൗരിയും, റോഷനും ഒരുമിക്കുന്ന ചിത്രം എന്നെത്തുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.