Tuesday 25 June 2019




ഹോള്ളിവുഡ് മികവില്‍ ഒരു ഹൃസ്വചിത്രം : രുധിരം

By Online Desk.24 Feb, 2019

imran-azhar

 

ഹോള്ളിവുഡ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം ഓടി വരുന്നത് ജുറാസ്സിക് പാര്‍ക്ക്, സ്റ്റാര്‍ വാര്‍സ്, അവന്‍ഞെര്‍സ് തുടങ്ങിയ ചിത്രങ്ങളാണ് ഓര്‍മ്മവരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്പേഷ്യല്‍ ഇഫ്ഫക്ട്ടുകള്‍ ഉള്ള ചിത്രങ്ങള്‍ മാത്രമല്ല ഹോള്ളിവുഡ് എന്ന് ഏത് മലയാളി സിനിമ ആസ്വാദകനും നിഷ്പ്രയാസം പറയുവാന്‍ സാധിക്കും.സ്പെഷ്യല്‍ ഇഫ്ഫക്ടുകള്‍ ഒന്നും  ഇല്ലാതെ തന്നെ ഒരു ചെറിയ ചിത്രം ഒരിക്കിയിരിക്കുകയാണ് അമേരിക്കയിലെ ചില മലയാളി സിനിമാസ്നേഹിതര്‍. മനസ്സില്‍ സിനിമ മാത്രം കൊണ്ട് നടക്കുന്ന ഇവരുടെ പുത്തന്‍ ഹൃസ്വചിത്രമാണ് രുധിരം . സ്നേഹം, ചതി, പക, മരണം എന്നീ മനുഷ്യ ഖട്ടങ്ങളെ ഈ ചിത്രത്തില്‍ കാണുവാന്‍ സാധിക്കും.

 

 

രതീഷ് ശേഖറാണ്  രുധിരം എന്ന് പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. റസ്ലൻ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. രുധിരത്തിലെ 'കാലമേ' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ  ഇതിനിടയ്ക്ക് തന്നെ ഹിറ്റായിരിക്കുകയാണ്. മിസ്റ്റി റോഡ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് രുധിരം ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും അമേരിക്കയിലാണ് രുധിരം  ചിത്രീകരിച്ചിരിക്കുന്നത്. വിശ്വം നായർ, അനിൽ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത് മീര എ നായർ ആണ്.