Tuesday 19 March 2019


സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ്ങായി 'രുധിരം'

By Sooraj Surendran .16 Feb, 2019

imran-azhar

 

 

നാം സ്ഥിരമായി കണ്ടുവരുന്ന ഷോർട്ട് ഫിലിമുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയവും, മെയ്‌ക്കിങ്ങുമായി 'രുധിരം' ട്രെൻഡിങ്ങായി സാമൂഹ്യ മാധ്യമങ്ങളിൽ കുതിക്കുന്നു. ഒരു സിനിമയെ വെല്ലുന്ന രീതിയിലാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ഓരോ താരങ്ങളുടെയും അഭിനയ മികവും ഇതിൽ എടുത്തു പറയേണ്ടതാണ്. പാട്ടിനും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.

രതീഷ് ശേഖറാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. റസ്ലൻ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. 'കാലമേ' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്. മിസ്റ്റി റോഡ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് രുധിരം ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലാണ് രുധിരം ചിത്രീകരിച്ചിരിക്കുന്നത്. വിശ്വം നായർ, അനിൽ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത് മീര എ നായർ ആണ്.