Wednesday 24 April 2019


'രുധിര'ത്തിനാധാരം രതീഷ് ശേഖറിന്റെ സിനിമ മോഹം

By Sooraj Surendran.17 Mar, 2019

imran-azhar

 

 

പകയുടെ പ്രതികാരത്തിന്റെ ത്രിൽ അടിപ്പിക്കുന്ന കിടിലൻ കഥയും ഒപ്പം സിനിമ പുറകെ പോകുന്ന കിടിലൻ മെയ്‌ക്കിങ്ങും അടങ്ങിയ മികച്ചൊരു ഷോർട്ട് ഫിലിമാണ് രുധിരം. സിനിമ മോഹികളായ ഒരുപറ്റം ചെറുപ്പക്കാരാണ് രുധിരം എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ഒരു ബോളിവുഡ് സിനിമയ്ക്ക് പകരം വെക്കാവുന്ന തരത്തിലാണ് സംവിധായകൻ രതീഷ് ശേഖർ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയോട് കിടപിടിക്കുന്ന തരത്തിലാണ് ഇതിന്റെ മൈക്കിങ്ങും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. രുധിരം കാണുന്ന ഏതൊരു പ്രേക്ഷകനുംഒരു അസൽ സിനിമ കാണുന്ന പ്രതീതിയാണ് ലഭിക്കുക. നുഷ്യമനുസുകളിലെ സ്നേഹം, ചതി, പക, മരണം എന്നീ ഘട്ടങ്ങൾ ഈ ഷോർട് ഫിലിമിലൂടെ നമുക്ക് കാണാൻ സാധിക്കും. ഓരോ താരങ്ങളുടെയും അഭിനയ മികവും ഇതിൽ എടുത്തു പറയേണ്ടതാണ്.