Thursday 22 August 2019




താരപുത്രിയുടെ ജന്മദിനം ആഘോഷമാക്കി ശ്രീദേവിയും കുടുംബവും; ചിത്രങ്ങൾ വൈറൽ

By Sooraj Surendran .19 Jul, 2019

imran-azhar

 

 

തമിഴിലെ മുതിർന്ന നടൻ വിജയകുമാറിന്റെ മകളും നടിയുമായ ശ്രീദേവി വിജയകുമാറിന്റെ മകൾ രൂപികയുടെ മൂന്നാം ജന്മദിനം ആഘോഷമാക്കി. ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. ബാലതാരമായി അഭിനയം ആരംഭിച്ച് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ തിളങ്ങിയ താരമാണ് ശ്രീദേവി. രൂപിക ശ്രീദേവിക്കും, പിതാവ് രാഹുലിനും, മുത്തച്ഛൻ വിജയകുമാറിനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ വനിതയുടെയും, പ്രീതയുടെയും സഹോദരിയാണ് ശ്രീദേവി. നടന്‍ അരുണ്‍ വിജയ് ഇവരുടെ അര്‍ദ്ധസഹോദരനാണ്. ശ്രീദേവി വിവാഹ ശേഷം സിനിമയില്‍ ഇടവേള എടുത്തിരിക്കുകയാണ്.