Thursday 20 September 2018



തനി ലോക്കലായി സായി പല്ലവിയുടെ വരവ് ഇനി ഓട്ടോ ഡ്രൈവറായി

By Abhirami Sajikumar .16 May, 2018

imran-azhar

തമിഴില്‍ ധനൂഷ് നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തില്‍ സായി പല്ലവിയാണ് നായിക. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് ധനൂഷിന്റെ വില്ലനായി എത്തുന്നത്.

ചിത്രത്തില്‍ സായി ഓട്ടോ ഡ്രൈവറായിട്ടാണ് എത്തുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മാരി 2വിനു വേണ്ടി നേരത്തെ സായി ഓട്ടോറിക്ഷ പഠിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മാരിയുടെ ആദ്യ ഭാഗത്തില്‍ വില്ലനായി അഭിനയിച്ചത് വിജയ് യേശുദാസ് ആയിരുന്നു.