Wednesday 24 October 2018



സായി പല്ലവിയുടെ പ്രതിഫലം 1.5 കോടി !!!

By Bindu PP.09 Feb, 2018

imran-azhar

 

 


സായി പല്ലവി ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. പ്രേമം എന്ന സിനിമയിലൂടെ സിനിമ മേഖലയിലേക്ക് എത്തിയ സായി പല്ലവി ഇപ്പോൾ ഒട്ടേറെ തമിഴ് തെലുങ്ക് മേഖലയിൽ തിരക്കേറിയ നടിയായി മാറി.തെന്നിന്ത്യ മുഴുവന്‍ തരംഗമായ നടിയാണ് സായി പല്ലവി.എംബിബിഎസ് പൂര്‍ത്തിയാക്കിയ നടി പിന്നീട് വാരിവലിച്ച്‌ സിനിമകള്‍ ചെയ്യേണ്ടെന്നും തീരുമാനിച്ചു. പിന്നീട് നടി അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി മാറി. തുടര്‍ന്ന് പ്രതിഫലം അമ്ബത് ലക്ഷം രൂപയാക്കി.എന്നാല്‍ നടി വീണ്ടും പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഷൂട്ടിങിന് താമസിച്ചെത്തുന്നുവെന്നും സ്വഭാവം ശരിയല്ലെന്നും പറഞ്ഞ് നടിക്കെതിരെ വിവാദങ്ങള്‍ ഉയരുമ്ബോഴാണ് സായിയുടെ പുതിയ നീക്കം. നിലവില്‍ ഒരു ചിത്രത്തിനായി സായി പല്ലവിയുടെ പുതിയ പ്രതിഫലം 1.5 കോടിയാണ്. ശര്‍വാനന്ദ് നായകനാകുന്ന തെലുങ്ക് ചിത്രത്തിനായി 1.5 കോടിയാണ് നടി പ്രതിഫലമായി കൈപ്പറ്റിയതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.