Wednesday 24 October 2018



തെലങ്കാന പെണ്‍കുട്ടിയായുള്ള സായ് പല്ലവിയുടെ ഡബ്ബിംഗ് വീഡിയോ വൈറൽ

By BINDU PP.22 Jun, 2017

imran-azhar

 

 

 


പ്രേമം സിനിമയിൽ മലർ എന്ന വേഷത്തിൽ വന്ന് മലയാളികളുടെ മനസ്സ് കിഴടക്കിയ സായ് പല്ലവിയുടെ തെലുങ്ക് ഡബ്ബിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിച്ചത്. ഇതിന് ശേഷം അവര്‍ തമിഴിലും തെലുങ്കിലും ഓരോ ചിത്രങ്ങള്‍ സായ് പല്ലവി കമ്മിറ്റ് ചെയ്തിരുന്നു . തെലുങ്കില്‍ ഫിഡ എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി സായ് പല്ലവി മുക്കിമൂളി ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള വീഡിയോ ഫിഡയുടെ സംവിധായകന്‍ ശേഖര്‍ കമ്മുല തന്നെയാണ് പുറത്തു വിട്ടത്. തെലങ്കാന പെണ്‍കുട്ടിയായുള്ള സായ് പല്ലവിയുടെ പരിവര്‍ത്തനം എന്നാണ് വീഡിയോയ്ക്ക് സംവിധായകന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.വരുണ്‍ തേജാണ് ചിത്രത്തില്‍ സായ് പല്ലവിയുടെ നായകന്‍. ഒരു എന്‍ആര്‍ഐ യുവാവും തെലങ്കാന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ഫിഡ. തമിഴില്‍ എഎല്‍ വിജയ് സംവിധാനം ചെയ്ത കരു എന്ന ചിത്രവും സായ് പല്ലവി പൂര്‍ത്തിയാക്കിയിട്ടുണ്ട്.