Friday 27 April 2018

ഇത് അവളോടാണ് ചോദിച്ചിരുന്നതെങ്കില്‍ അവള്‍ നിങ്ങളെ ചെരിപ്പെടുത്ത് എറിയും- സെയ്ഫ് അലി ഖാന്‍

By Anju N P.13 Jan, 2018

imran-azhar

 

ദില്ലി: പുതിയ വര്‍ഷത്തിന്റെ തുടക്കത്തിലെ തന്നെ സന്തോഷത്തിലാണ് സെയ്ഫ് അലി ഖാന്‍. മകള്‍ സാറയുടെ ആദ്യ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സിനിമ സാറയുടെ സ്വപ്നമാണെന്നും അവളുടെ സ്വപ്നങ്ങളെല്ലാം സഫലമാകട്ടെയെന്നും സെയ്ഫ് പറഞ്ഞു. ആദ്യ ഭാര്യയിലെ മകളാണ് 24കാരിയായ സാറ.

 


കൂടാതെ ഭാര്യ കരീനയുടെ പുതിയ ചിത്രമായ 'വേരേ ദി വെഡ്ഡിങ്'ന്റെ സന്തോഷവും സെയ്ഫ് പങ്കുവെക്കാന്‍ മറന്നില്ല. ഈ സിനിമ കരീനയുടെ മടങ്ങി വരവല്ലേ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് സെയ്ഫ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. 'അവളോടാണ് നിങ്ങള്‍ ഇത് ചോദിച്ചിരുന്നതെങ്കില്‍ എന്തെങ്കിലും എടുത്ത് അവള്‍ നിങ്ങളെ എറിഞ്ഞേനെ, അതു ചിലപ്പോള്‍ ചെരുപ്പുമാകാം.

 


അവളെ സംബന്ധിച്ചിടത്തോളം എപ്പോഴും സിനിമയ്ക്ക് ചുറ്റും അവളുണ്ട്' സെയ്ഫ് പറഞ്ഞു. കുഞ്ഞുണ്ടായ ശേഷം കരീനയുടെ ആദ്യ ചിത്രമാണിത്.
സിനിമയോടുള്ള കരീനയുടെ ആത്മാര്‍ത്ഥതയേയും സെയ്ഫ് പ്രശംസിച്ചു. അവള്‍ നല്ലൊരു ആര്‍ട്ടിസ്റ്റാണ്. സിനിമയ്ക്കു വേണ്ടി അവള്‍ തന്റെ ആരോഗ്യവും ഫിറ്റ്നസും നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് ഞാന്‍ കണ്ടിട്ടുണ്ട്.