Tuesday 19 March 2024




പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി 'സൈറാ നരസിംഹ റെഡ്ഡി'; ടൈറ്റില്‍ സോംഗിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

By mathew.23 Sep, 2019

imran-azhar

 

തെന്നിന്ത്യന്‍ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'സൈറാ നരസിംഹ റെഡ്ഡി'യുടെ ടൈറ്റില്‍ സോംഗിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ബ്രിട്ടീഷുക്കാര്‍ക്കെതിരെ പോരാടിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ചിത്രം. വമ്പന്‍ താരനിരയാണ് സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, വിജയ് സേതുപതി, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിവരാണ് പ്രധാന താരങ്ങള്‍.

 

കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് ചിത്രം നിര്‍മിക്കുന്നത്. 250 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. അമിത് ത്രിവേദിയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ആര്‍ രത്‌നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.