Friday 18 October 2019




മലയാള ടെലിവിഷനിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത ടവൽ ഡാൻസുമായി സാജൻ സൂര്യയും, രാജേഷ് ഹെബ്ബാറും

By Sooraj Surendran.21 Aug, 2019

imran-azhar

 

 

അഭിനേതാക്കളുടെ നൂതനവും പുതുമയാർന്നതുമായ നൃത്ത പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണ് നമ്മൾ. ഇതിൽ ആരാധകരെ വളരെയേറെ രസിപ്പിച്ച ഒന്നായിരുന്നു രൺബീർ കപൂർ തന്റെ ആദ്യ ചിത്രമായ സാവരിയയിൽ ചെയ്ത ടവൽ നൃത്തം. രൺബീറിന്റെ ചുവടുപിടിച്ച് പിന്നീട് പലരും ടവൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാള ടെലിവിഷനിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത ആ നൃത്താവിഷ്കാരവുമായി എത്തുകയാണ് ജനപ്രിയ സീരിയൽ താരങ്ങളായ സാജൻ സൂര്യയും, രാജേഷ് ഹെബ്ബാറും. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്‌സ് 2019ലാണ് സാജൻ സൂര്യയുടെയും, രാജേഷ് ഹെബ്ബാറിന്റെയും ടവൽ ഡാൻസ്. ഡാൻസിന്റെ പ്രോമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

 

കോമഡി ഡയലോഗുകളും തമാശ നിറഞ്ഞ സംഗീതവും വൈറ്റ് ടവലും സമന്വയിക്കുന്ന ഈ നൃത്താവിഷ്കാരം പ്രേക്ഷകരെ രസിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അഭിനയത്തിൽ മാത്രമല്ല, നൃത്തം ചെയ്യാനും കഴിവുണ്ടെന്ന് തെളിയിക്കുകയാണ് കുടുംബസദസുകളിലെ ഈ പ്രിയ താരങ്ങൾ.