Friday 22 November 2019




'ഞാന്‍ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ എന്താ പറയേണ്ടത്?' മാമാങ്കം ടീമിനെതിരെ സജീവ് പിള്ള

By Chithra.10 Sep, 2019

imran-azhar

 

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. എന്നാൽ ചിത്രം പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ ചിത്രം വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ചിത്രീകരണം പകുതി ആയപ്പോൾ തന്നെ സംവിധായകൻ സജീവ് പിള്ളയെ സംവിധായക ചുമതലയിൽ നിന്ന് മാറ്റിയിരുന്നു.

 

ഷൂട്ടിംഗ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ സജീവ് പിള്ളയും നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും തുടർന്ന് സജീവിനെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റിയത്. പുതിയ ലുക്കുകളിലൂടെയും പോസ്റ്ററുകളിലൂടെയും മാമാങ്കം പിന്നെയും വാർത്തകളിൽ നിറയുമ്പോഴാണ് സജീവ് പിള്ള വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

 

 

ഫേസ്ബുക്കിലാണ് സജീവ് മാമാങ്കം ടീമിനെ വിമർശിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.