Friday 22 February 2019


ഐആം പ്യാരിലാല്‍ യുവര്‍ സ്വീറ്റ് നെയിം പ്‌ളീസ്....സണ്ണിക്കൊപ്പമുള്ള സലീം കുമാറിന്റെ ഫോട്ടോ ഏറ്റെടുത്ത് ട്രോളേഴ്‌സ്

By anju.09 Feb, 2019

imran-azhar

ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത കേട്ടതുമുതല്‍ മലയാളികള്‍ ആകാംഷയോട കാത്തിരിരിക്കുകയാണ്. മധുരരാജയില്‍ ഡാന്‍സ് പെര്‍ഫോമന്‍സിന് ശേഷം നായികയായെത്തുന്ന രംഗീല എന്ന ചിത്രത്തിലൂടെ വീണ്ടും കേരളത്തിലേക്ക് എത്തുകയാണ് താരം. നേരത്തെ മമ്മൂട്ടിക്കൊപ്പ സണ്ണിലിയോണിന്റെ ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അതിനെയെല്ലാം മറികടന്ന് സോഷ്യല്‍ മീഡിയ ഇളക്കി മറിക്കുകയാണ് സണ്ണി ലിയോണും നടന്‍ സലീംകുമാറും തമ്മിലുള്ള ഫോട്ടോ.

 

സലീംകുമാര്‍ തന്നെയാണ് ഫെസ്ബുക്കിലൂടെ സണ്ണിക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ടത്. എന്തായാലും മലയാളം ട്രോള്‍ ലോകത്തെ പ്രധാന താരമായ സലീം കുമാറിന്റെ സണ്ണിക്കൊപ്പമുള്ള ചിത്രം ട്രോളേഴ്‌സ് വെറുതെവിട്ടില്ല. പരസ്പരം വിരല്‍ ചൂണ്ടി ചിരിച്ചു കൊണ്ടുള്ള സണ്ണിയുടെയും സലീം കുമാറിന്റെയും ചിത്രത്തിന് താഴെ മീമുകളും ട്രോളുകളും കൊണ്ട് നിറയ്ക്കുകയാണ്. അതില്‍ തന്നെ സലീമിന്റെ കഥാപാത്രങ്ങളായ ആശാനും പ്യാരിയും മണവാളനും ഒക്കെയുണ്ട്.


ചിത്രം കണ്ട പലര്‍ക്കും ഓര്‍മ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയും. ഭവാനി മനസ്സ് വെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം എന്ന് ഒരു ട്രോളന്‍ ചോദിക്കുമ്പോള്‍ പുലിവാല്‍ കല്യാണത്തിലെ മണവാളന്റെ ഡയലോഗായ കുട്ടി എന്ത് ചെയ്യുന്നു... അമ്മയെ സഹായിക്കുന്നു... എന്നിങ്ങനെ പോകുന്നു കമന്റുകള്‍.


ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്നം എന്ന ചിത്രം സംവിധാനം ചെയ്ത സന്തോഷ് നായരാണ് രംഗീല ഒരുക്കുന്നത്. ഗോവയാണ് പ്രധാന ലൊക്കേഷന്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.