Sunday 16 December 2018


ലൂലിയ വാന്തൂരിനെ വിവാഹം കഴിക്കുമോ? വിവാഹ വാര്ത്തകളെക്കുറിച്ച് തുറന്ന് പറഞ്ഞ് സല്മാന്‍ ഖാന്‍

By Abhirami Sajikumar.23 Feb, 2018

imran-azhar


മൂന്ന് പതിറ്റാണ്ടുകളിലേറെയായി സല്മാന്‍ ഖാന്‍ ബോളിവുഡിന്റെ ഭാഗമായിട്ട്. ഇന്ത്യയിലെ സിനിമാതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവരുടെ കൂട്ടത്തിലാണ് വര്ഷങ്ങളായി സല്മാന്റെ സ്ഥാനം. പക്ഷേ സല്മാനോട് വര്ഷങ്ങളായി ആരാധകര്‍ ഒരേ ഒരു ചോദ്യം സ്ഥിരമായി ചോദിക്കുന്നു എന്നാണ് കല്യാണമെന്ന്. സല്മാന്‍ ഒരു വിവാഹം കഴിച്ചു കാണാന് ആഗ്രഹമുള്ള ആരാധകര് ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള് സല്മാനുമായി ഗോസിപ്പ് കോളങ്ങളില് നിറഞ്ഞ് നില്ക്കുന്ന റൊമാനിയക്കാരി ലൂലിയ വാന്തൂരിനെ വിവാഹം കഴിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

വിവാഹ വാര്ത്തകളെക്കുറിച്ചുള്ള പ്രതികരണങ്ങളില്‍ നിന്ന് പൊതുവെ ഒഴിഞ്ഞു നില്ക്കുന്ന  അടുത്തിടെ സല്മാന്‍ ഒരു ചടങ്ങിലല്‍ ഇപ്പോഴും ഒറ്റത്തടി ആയതിന്റെ കാരണം വെളിപ്പെടുത്തി. തികച്ചും തമാശരൂപത്തിലാണ് സല്മാന്റെ പ്രതികരണം. വിവാഹത്തിന് പണം ചെലവാക്കുന്ന രീതിയോട് തനിക്ക് എതിര്പ്പാണെന്ന് സല്മാന് പറയുന്നു. കല്യാണത്തിന് പണം ചോദിച്ച് വരുന്ന ഒരാളെയും താന് പ്രോത്സാഹിപ്പിക്കാറില്ലെന്ന് സല്മാന് വ്യക്തമാക്കുന്നു. കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളുടെ കൂടെ ജീവിക്കാന് നിങ്ങള് കോടിക്കണക്കിന് പണം ചെലവാക്കുന്നു. എന്റെ പക്കല് അതിനുള്ള പണമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നതെന്ന് സല്മാന്‍് പറയുന്നു