Monday 23 October 2017

ഇനി ഇവള്‍ സാമന്ത അക്കിനേനി; ഇവളാണ് 'മരുമകള്‍'

By Anju N P.13 Oct, 2017

imran-azhar

 


ആരാധകരെ ഏറെ അതിശയിപ്പിച്ചായിരുന്നു കോളിവുഡ് താരം സാമന്തയും തെലുഗു സിനിമാ താരം നാഗചൈതന്യയും വിവാഹിതരായത്. തങ്ങളുടെ വിവാഹത്തിന്റെ സുന്ദര നിമിഷങ്ങള്‍ ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവക്കാനും സാമന്ത മറന്നില്ല. വിവാഹത്തിന് മുമ്പ് വരെ സാമന്ത റൂത്ത് പ്രഭുവായിരുന്ന താരം ഇനി അറിയപ്പെടുന്നത് ആ പേരിലായിരിക്കില്ല. കല്ല്യാണത്തോടെ പേരിനൊപ്പമുള്ള വാലും മാറ്റിയിരിക്കുകയാണ് നാഗചൈതന്യയുടെ ഭാര്യയായി മാറിയ ഈ സുന്ദരി.

 

സാമന്ത റൂത്ത് പ്രഭു എന്ന പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയിരിക്കുകയാണ് അക്കിനേനിയില്‍ മരുമകളായെത്തിയ സാമന്ത. നടന്‍ നാഗാര്‍ജുനയുടെയും ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും കുടുംബ പേരാണ് അക്കിനേനി.

 

സാമന്തയുടെ ഈ തീരുമാനത്തിന് ആരാധകരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ട്വിറ്ററില്‍ അഭിനന്ദനപ്രവാഹമാണ്. ഇന്ത്യന്‍ സംസ്‌കാരത്തെ സാമന്ത എത്രത്തോളം ബഹുമാനിക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് പേരുമാറ്റമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. ഉച്ചരിക്കാന്‍ വ്യത്യസ്തമാണെങ്കിലും വളരെ നന്നായിരിക്കുന്നു എന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. സാമന്തയുടെ അമ്മ മലയാളിയായും അച്ഛന്‍ ആന്ധ്രക്കാരനുമാണ്.സാമന്ത വളര്‍ന്നത് തമിഴ്‌നാട്ടിലാണ്. സിനിമാ അരങ്ങേറ്റവും തമിഴില്‍ തന്നെ.