Tuesday 19 March 2024




എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, മുഖത്തടിച്ചു... സംയുക്ത മേനോൻ പറയുന്നു

By Sooraj Surendran .23 Oct, 2019

imran-azhar

 

 

പൊതുസ്ഥലത്ത് വെച്ച് ഒരു വ്യക്തിയുടെ മുഖത്തടിക്കാൻ ഇടയായി. ജീവിതത്തിലുണ്ടായ അനുഭവം തുറന്ന് പറയുകയാണ് യുവ നായികാ സംയുക്ത മേനോൻ. പ്രമുഖ മാധ്യമത്തിന് അഭിമുഖത്തിൽ ആരുടെയെങ്കിലും മുഖത്തടിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സംയുക്ത.

 

ഒരിക്കൽ അമ്മയുമായി പുറത്തുപോയപ്പോൾ അടുത്ത് നിന്ന ഒരാൾ പുകവലിക്കുന്നുണ്ടായിരുന്നു. പുക ശ്വസിച്ച് അമ്മയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ആളോട് പുകവലിക്കരുതെന്നും, വേണമെങ്കിൽ അപ്പുറത്തോട്ട് മാറി നിന്ന് പുകവലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അയാൾ വളരെ മോശമായാണ് പെരുമാറിയത്. അതോടെ എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, മുഖത്തടിച്ചു. എന്നാൽ എല്ലാം സംഭവിച്ച് കഴിഞ്ഞപ്പോൾ ഇത്രയും വേണമായിരുന്നോയെന്ന് ചിന്തിച്ചെന്നും സംയുക്ത പറയുന്നു. താൻ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപാണ് സംഭവമെന്നും സംയുക്ത പറഞ്ഞു.