Friday 14 December 2018


സ്വന്തമായി അഭിപ്രായമില്ലാത്തവരാണ് സാംസ്‌കാരിക നായകർ; സന്തോഷ് പണ്ഡിറ്റ്

By Sooraj S.01 Jan, 1970

imran-azhar

 

 

നമ്മുടെ സമൂഹം സിനിമാക്കാരെ ദൈവത്തെ പോലെയാണ് ആരാധിക്കുന്നതെന്നും എന്നാൽ ഈ പരിഗണന സിനാമാ നടൻമാർ അർഹിക്കുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് തുറന്നടിച്ചു. സിനിമയിൽ നാം കാണുന്ന നായകന്മാരെ യഥാർത്ഥ ജീവിതത്തിലും അതേപടി ആരാധിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നും സന്തോഷ് പണ്ഡിറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ നമ്മുടെ സമൂഹത്തിൽ സാംസ്‌കാരിക നായകന്മാരെന്ന് പറഞ്ഞ് നടക്കുന്നവർക്ക് സ്വന്തമായി അഭിപ്രായമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല സിനിമ അഭിനയവും സിനിമ സംവിധാനവും രണ്ട് വ്യത്യസ്ത മേഖലയാണെന്നും,അഭിനയിക്കുന്ന അത്ര എളുപ്പമല്ല സംവിധാനമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

 

അവാർഡ് നൽകേണ്ടതും ധരിക്കേണ്ടതും സിനിമക്കാരെയല്ലെന്നും നേരെമറിച്ച് കർഷകരെയും,സൈനികരെയും,ശാസ്ത്രജ്ഞന്മാരെയും ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കല സാഹിത്യം എന്നുപറഞ്ഞ് സിനിമ സൃഷ്ടിക്കുന്നവരുടെ സിനിമകളിൽ ഇവയൊക്കെ ഉണ്ടെന്നു പറഞ്ഞാൽ അത് അംഗീകരിക്കാനാകില്ലെന്നും, തന്റെ സിനിമകളിൽ സന്ദേശമുള്ളതുകൊണ്ടാണ് ജനങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.