Friday 20 October 2017

അച്ഛന്റെ ഓർമകളാണ് പലകാര്യങ്ങളിലും കരുത്തോടെ മുന്നേറാൻ സഹായിക്കുന്നതെന്ന്: സന്തോഷ് പണ്ഡിറ്റ്

By BINDU PP.18 Jun, 2017

imran-azhar

 

 

 

സന്തോഷ് പണ്ഡിറ്റ് എന്ന നടനെ ഇന്നലെ കണ്ടപോലെയല്ല ഇന്ന് കാണുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് സന്തോഷ് പണ്ഡിറ്റ് ആണ്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടും. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നതാണ്. സമൂഹമാധ്യമത്തിൽ സന്തോഷ് പണ്ഡിറ്റിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. സന്തോഷ് പണ്ഡിറ്റ് തന്റെ അച്ഛനെക്കുറിച്ച് ഫാദേഴ്‌സ് ഡേ ദിനത്തിൽ ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിൽ പറഞ്ഞു. അകാലത്തിൽ വിടപറഞ്ഞെങ്കിലും ഇന്നും ആ ഓർമകളാണ് പലകാര്യങ്ങളിലും കരുത്തോടെ മുന്നേറാൻ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലായ്പ്പോഴും അച്ഛന്‍റേതായ തീയറികളെ ഓര്‍ക്കുകയും പലപ്പോഴും അത്തരം തിയറികളെ ഇന്നും പിന്തുടര്‍ന്നു ജീവിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നും . അപ്പുണ്ണി പണ്ഡിറ്റ് എന്ന തന്റെ അച്ഛന്‍ പി.ഡബ്ല്യൂ. എഞ്ചിനീയറും അല്‍പസ്വല്‍പം ഗാന്ധിയന്‍ ചിന്താഗതികള്‍ കൊണ്ട് നടക്കുന്ന ഒരാളുമായിരുന്നു. നിലപാടുകളില്‍ അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത വ്യക്തിത്വം. എല്ലാ കാര്യങ്ങളിലും വെറും ഉപദേശങ്ങള്‍ക്കപ്പുറം ആദ്യം വേണ്ടത് സ്വയം മാതൃകയാകാനുളള ഗുണമേന്മയാണെന്ന് പറയുന്ന അച്ഛന്‍ , അപ്പന്‍ വെളളമടിച്ചിട്ട് മോനോട് വെളളമടിക്കല്ലെ എന്ന് പറയുന്നതിന് പകരം നമ്മളത് ചെയ്യാതെ മക്കള്‍ക്കു മാതൃകയാകണം എന്നു പറഞ്ഞു കൊണ്ട് മദ്യപാനവും പുകവലിയും പോലുളള ദുശ്ശീലങ്ങളെ കൂട്ടു പിടിക്കാതിരിക്കുന്നതു കണ്ടാണ് താൻ വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.