Monday 06 December 2021




മോശം കമന്റിന് ചുട്ടമറുപടി; വൈറലായി സനുഷയുടെ പഞ്ച് ഡയലോഗ്

By സൂരജ് സുരേന്ദ്രന്‍.18 Nov, 2021

imran-azhar

 

 

സിനിമ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. എന്നാൽ ആ ചിത്രങ്ങളിൽ കുറ്റങ്ങളും കുറവുകളും മാത്രം ചികഞ്ഞ് കണ്ടെത്തി മോശം കമന്റുകളിടാൻ സമയം കണ്ടെത്തുന്നവരും നിരവധിയാണ്.

 

ഇത്തരം ആളുകൾക്ക് ഇതിൽ നിന്ന് എന്ത് സുഖമാണ് കിട്ടുന്നതെന്ന് ചോദിച്ചാൽ ഉത്തരമില്ല.ഇപ്പോഴിതാ സനുഷ സന്തോഷ് പങ്കുവെച്ച ചിത്രത്തിന് താഴെ മോശം കമന്റിട്ട വ്യക്തിക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.

 

ബാലതാരമായി വന്ന് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളു എങ്കിലും തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്.

 

സനുഷ ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഒരു വ്യക്തി മോശം കമന്റുകൾ ഇട്ടത്. സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാ കേറി കടിക്കുക എന്ന് പറയാൻ പറ്റില്ല എന്നായിരുന്നു കമന്റ്. ഇതിന് സനുഷ നൽകിയ മറുപടി ഇങ്ങനെ: എവിടെയൊക്കെയോ എന്നുള്ള ചേട്ടന്റെ കെയറിന് ചേട്ടനും ചേട്ടനെ ഇത്രയും നാൾ വളർത്തിയ വീട്ടുകാരോടും നന്ദി പറയുന്നു.

 

സനുഷയുടെ ചുട്ട മറുപടിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. നേരത്തെ അവതാരകയും, മിനി സ്‌ക്രീൻ താരവുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ച ചിത്രങ്ങൾക്ക് നേരെയും മോശം കമന്റുകളുമായി ഞരമ്പ് രോഗികൾ എത്തിയിരുന്നു. അന്ന് അശ്വതി നൽകിയ തകർപ്പൻ മറുപടിയും സോഷ്യൽ മീഡിയയിൽ വയറലായിരുന്നു.