Wednesday 16 June 2021




ഇപ്പോള്‍ ബോസ് ആരാണെന്ന് ഈ ചിത്രം പറയും ; ശരണ്യ മോഹന്‍

By geethu nair.12 Jul, 2020

imran-azhar

പ്രേക്ഷകരുടെ പ്രിയതാരമാണ് ശരണ്യ മോഹന്‍. ബാലതാരമായി സിനിമയിലെത്തിയ ശരണ്യ നായികയായും നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഡോക്ടര്‍ അരവിന്ദ് കൃഷ്ണയാണ് ശരണ്യയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട് താരത്തിന്. ശരണ്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ വൈറലാകുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സ്വാമി ബ്രോ എന്നറിയപ്പെടുന്ന നടിയുടെ ഭര്‍ത്താവ് ഡോക്ടര്‍ അരവിന്ദ് കൃഷ്ണയ്‌ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ശരണ്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ നിശ്ചയ വേളയില്‍ പകര്‍ത്തിയതാണ് പങ്കുവെച്ച ചിത്രങ്ങളിലൊന്ന്. മറ്റൊന്ന് ഇപ്പോള്‍ പകര്‍ത്തിയതാണ്. ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്ന പോലുള്ള ചിത്രമാണ് രണ്ടാമത്തേത്.


ആദ്യ ചിത്രത്തില്‍ അരവിന്ദ് ശരണ്യയെ ഇടിക്കുന്നതായി നില്‍ക്കുന്ന പോസിലുള്ള ചിത്രമാണെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ ശരണ്യ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്നതായുള്ളതാണ്. ചിത്രങ്ങള്‍ക്ക് കിടിലന്‍ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
ഈ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശരണ്യ കുറിച്ചിരിക്കുന്ന കാര്യങ്ങളാണ് ഏറെ രസകരം. വിവാഹ നിശ്ചയ ഓര്‍മ്മകള്‍ക്ക് അഞ്ചുവയസ്സ്. രണ്ടാമത്തെ ചിത്രം നിങ്ങള്‍ക്ക് മനസിലാക്കിത്തരും ഇപ്പോള്‍ ആരാണ് ബോസെന്നുള്ളത്. ഫയല്‍വാനെ തോല്‍പ്പിച്ചേ എന്നും ഭര്‍ത്താവിന്റെ അക്കൌണ്ട് ടാഗ് ചെയ്തുകൊണ്ട് ശരണ്യ കുറിച്ചിരിക്കുന്നു.