Thursday 27 February 2020




സത്യൻ നാഷണൽ ഫിലിം അവാർഡ് സോഹൻ റോയിക്ക്

By online desk .25 Dec, 2019

imran-azhar

 

മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടൻ സത്യന്റെ പേരിൽ നൽകപ്പെടുന്ന ഫിലിം അവാർഡ് സംവിധായകനും ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക്. ഗാന്ധിഭവൻ ട്രസ്റ്റാണ് അവാർഡ് നൽകുന്നത്.

 

ചലച്ചിത്ര മേഖലയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്. ജനുവരി 14ന് വൈകിട്ട് 4 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സോഹൻ റോയിക്ക് അവാർഡ് നൽകും.

 

ഇന്ത്യൻ സിനിമയെ ആഗോള നിലവാരത്തിൽ എത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ആരംഭിച്ച പ്രൊജക്റ്റ് ഇൻഡീവുഡിന്റെ അമരക്കാരനാണ് സോഹൻ റോയ്.4K മൾട്ടിപ്ലെക്സുകളും ഡോൾബി ഹോം അറ്റ്മോസ് സാങ്കേതിക വിദ്യയും ഒരു ചെറിയ തീയറ്ററുകളിൽ അവതരിപ്പിക്കാനും സോഹൻ റോയിക്ക് സാധിച്ചിരുന്നു.