Sunday 18 April 2021




'ചുരുളി' നിഗൂഢത നിറഞ്ഞ സിനിമാനുഭവം; പ്രേക്ഷകർക്ക് വിഭിന്നാഭിപ്രായം

By സൂരജ് സുരേന്ദ്രൻ .11 Feb, 2021

imran-azhar

 

 

25 ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനം സിനിമ ആസ്വാദകരെ ആവേശം കൊള്ളിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. കോവിഡ് മാനദണ്ഡങ്ങൾക്കിടയിലും ടാഗോർ തീയറ്ററിൽ ഡെലിഗേറ്റുകളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.

 

അതേസമയം ലിജോയുടെ ഈ മാ യൗ, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾ ആസ്വദിച്ച പ്രേക്ഷകരുടെ പ്രതികരണം 'ചുരുളി' പ്രേക്ഷകരോട് നീതി പുലർത്തിയിട്ടില്ല എന്നാണ്. ചുരുളി ലിജോ ജോസ് ഗിമ്മിക് ആണെന്നാണ് പ്രേക്ഷക പ്രതികരണം.

 

ചിത്രത്തിൽ പ്രകടമാകുന്ന നിഗൂഢതകൾ പ്രേക്ഷകനോട് നീതി പുലർത്തിയിട്ടില്ലെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. ഒരു കൊമേർഷ്യൽ ചിത്രമായി ഒതുക്കേണ്ട സിനിമയല്ല ചുരുളി എന്നാണ് നടൻ വിനയ് ഫോർട്ടിന് പറയാനുള്ളത്.

 

ടാഗോർ തീയറ്ററിൽ ചിത്രം കാണാൻ അദ്ദേഹവും എത്തിയിരുന്നു. മത്സരവിഭാഗത്തിൽ അന്താരാഷ്ട്ര സിനിമകൾക്കൊപ്പം പ്രദർശിപ്പിക്കുന്ന ചുരുളിയുടെ ആദ്യ പ്രദർശനമായിരുന്നു ഇന്ന് നടന്നത്.

 

അന്തരിച്ച കൊറിയൻ സംവിധായകൻ കിം കി ഡുക്കിന് ആദരമായി അദ്ദേഹത്തിന്റെ സ്പ്രിങ് സമ്മർ ഫാൾ ആന്റ് വിന്ററും ഇന്ന് മേളയിൽ പ്രദർശിപ്പിച്ചു.