Friday 16 November 2018


'സെക്കന്‍റ് ഷോ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം അഭിനയിച്ചത് പോലെ തോന്നുന്നു' :ദുല്‍ഖര്‍

By Bindu PP.03 Feb, 2018

imran-azhar

 

 

 


സിനിമയുടെ ആറ് വർഷത്തെ യാത്രയിൽ ആരാധകരോട് നന്ദി പറഞ്ഞു മലയാളത്തിന്റെ യുവമുഖം ദുല്‍ഖര്‍ സല്‍മാന്‍. ദുല്ഖറിന്റെ ആദ്യ ചിത്രം സെക്കന്റ് ഷോ ഇറങ്ങിയിട്ട് ഇന്നേക്ക് ആറു വര്ഷം തികയുന്നു. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് താരം എല്ലാവര്‍ക്കും നന്ദി പറഞ്ഞത്.

 

പോസ്റ്റിന്റെ പൂർണരൂപം ...

 

ആറു വര്‍ഷത്തെ സിനിമാ ജീവിതം, സെക്കന്‍റ് ഷോ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം അഭിനയിച്ചത് പോലെ തോന്നുന്നു, സമയം പറക്കുകയാണ്, ഈ വാര്‍ഷിക ഓര്‍മ്മപ്പെടുത്തല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, ഇനിയും യാത്ര പോകാന്‍ ഒരുപാടുണ്ട് ദുല്‍ഖര്‍ പറഞ്ഞു.നേരിട്ട് കണ്ടുമുട്ടിയവരില്‍ നിന്നും സിനിമകളില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിക്കാനായി, പിന്തുണച്ചും സ്നേഹിച്ചും ഒപ്പം നിന്നവര്‍ക്ക് ഒരുപാട് നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു.