Friday 27 April 2018

വിമാനത്തിനുള്ളില്‍ ദംഗല്‍ നായികയ്ക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം

By anju.10 Dec, 2017

imran-azhar

 


ന്യൂദല്‍ഹി: ദംഗല്‍ സിനിമയിലെ നായിക സൈറ വാസിമിനു നേരെ വിമാനത്തില്‍ വച്ച് ലെംഗികാതിക്രമം. വിമാനത്തിലെ സഹയാത്രികനില്‍ നിന്നാണ് സൈറക്ക് മോശം അനുഭവം ഉണ്ടായത്.


മുംബൈയില്‍ നിന്നുള്ള എയര്‍ വിസ്താര വിമാനത്തില്‍ വച്ചാണ് താരത്തിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് സൈറ തന്നെ തന്റെ ദുരനുഭവം തുറന്ന് പറഞ്ഞത്. വീഡിയോയില്‍ സൈറ പലതവണ നിയന്ത്രണം വിട്ട് കരയുന്നുന്നതും കാണാം.സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും താരം വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്.

 

വിമാനത്തില്‍ അടുത്തിരുന്നയാള്‍ ആദ്യം അയാളുടെ കാല് തന്റെ ഇരിപ്പിടത്തിന്റെ വച്ചെന്നും അല്‍പ സമയത്തിന് ശേഷം അയാള്‍ കാലുകൊണ്ട് തന്റെ കഴുത്തിലും മറ്റും സ്പര്‍ശിക്കാന്‍ തുടങ്ങിയെന്നും സൈറ പറയുന്നു. വിമാനത്തിലെ ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും അവരത് അവഗണിച്ചെന്നും താരം പരാതിപ്പെടുന്നു.