By BINDU PP.14 Sep, 2018
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ലഹരിയായിരുന്നു ആടുതോമ വരുന്നുവെന്ന വാർത്ത ഏറെ വാർത്തകളിൽ നിറയുന്നു. ആരാധകർ ഏറെ ആവേശത്തിലാണ് . എന്നാൽ ഒരു വിഭാഗം ഇതിന് കടുത്ത വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ നൽകിയ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ബിജു ജെ കാട്ടയ്ക്കല്‍ എന്നൊരാളാണ് താന്‍ സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുക്കുന്നു എന്ന അവകാശവാദവുമായി ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. എന്നാൽ സ്ഫടികം ഒന്നേയുള്ളു അത് സംഭവിച്ചു കഴിഞ്ഞു എന്ന് ഭദ്രനും വ്യക്തമാക്കിയിരുന്നു
സ്ഫടികത്തിൻ്റെ രണ്ടാം ഭാഗം എന്ന ആവശ്യവുമായി നേരത്തെ തന്നെ പലരും തന്നെ തേടിയെത്തിയിട്ടുണ്ട്. 21 വർഷം മുമ്പ് ഇതേ ആവശ്യവുമായി നിര്‍മ്മാതാവായ ഗുഡ്നൈറ്റ് മോഹന്‍ വീട്ടില്‍ വന്നിരുന്നു. 65 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് അദ്ദേഹം ഒാഫർ ചെയ്തിട്ടും തങ്ങള്‍ ആര്‍ക്കും രണ്ടാം ഭാഗത്തിന് അനുമതി നല്‍കിയിട്ടില്ല. തുണി പറിച്ചുള്ള ഇടിയും കറുപ്പും ചുവപ്പമുള്ള ഷോര്‍ട്സിട്ട് റെയ്ബാന്‍ വെച്ചുള്ള ഇടിയും രണ്ടാം ഭാഗത്തിലുണ്ടായിരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ ആവശ്യം ആദ്യം കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്നും പിന്നീട് അതിനെ പിന്നിലെ കാരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം ബെന്‍സ് വേണമെങ്കില്‍ ചെയ്താ മതിയെന്ന് പറഞ്ഞിരുന്നതായും ഭദ്രന് ഓര്‍ത്തെടുക്കുന്നു.