Tuesday 22 August 2017

ബോളിവുഡ് കിംഗ് ഖാൻ ഹരികൃഷ്ണന്‍സിലോ ?

By BINDU PP.16 Jun, 2017

imran-azhar

 

 


ബോളിവുഡ് കിംഗ് ഖാൻ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഹരികൃഷ്ണന്‍സിൽ ഉണ്ടോ ?ഈ ഫോട്ടോ കാണുമ്പോൾ എല്ലാവരുടെ മനസിലും ഉയർന്നുവരുന്ന ചോദ്യമാണ് ഇത്.1998ല്‍ ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രണവം ആര്‍ട്ട്‌സിനു വേണ്ടി സുചിത്ര മോഹന്‍ലാലായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ബോളിവുഡ് താരം ജൂഹി ചൗളയുടെ മലയാള ചിത്രം കൂടിയാണ് ഹരികൃഷ്ണന്‍സ്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ജൂഹിക്കുമൊപ്പം ഷാരുഖും നില്‍ക്കുന്ന ഫോട്ടോ കാണാം. ഹരികൃഷ്ണന്‍സിന്റെ ഷൂട്ടിങ് ഊട്ടിയില്‍ നടക്കുമ്പോള്‍ അവിടെയെത്തിയ ഷാരുഖ് ബന്ധുവായ ജൂഹിയെ കാണാനെത്തിയതാണ്. എന്നാല്‍ ചിത്രത്തില്‍ ഷാരുഖിന് ഒരു സർപ്രൈസ്‌ റോള്‍ കരുതിയിരുന്നു.ജൂഹി ചൗളയുടെ മുറചെറുക്കനായി ഷാരുഖിനെ ക്ലൈമാക്സിൽ കൊണ്ടു വരാനായിരുന്നു പദ്ധതി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അതു നടന്നില്ല.