Tuesday 25 June 2019




അന്ന് പ്രണയം തോന്നിയിരുന്നെന്ന് ഷക്കീല- പ്രണയലേഖനമൊന്നും കിട്ടിയിട്ടില്ലെന്ന് രാജു

By anju.03 Mar, 2019

imran-azhar

 

ഒരുകാലത്ത് ചെറുപ്പക്കാരുടെ സ്വപ്നമായിരുന്നു ഷക്കീല. എന്നാല്‍ ഷക്കീല ഒരാളെ സ്വപ്നം കണ്ടിരുന്നെന്ന് പറഞ്ഞാലോ? അതും ഒരു മലയാളി നിര്‍മാതാവിനെ. ഷക്കീല തന്നെയാണ് ഒരു ടിവി ഷോയ്ക്കിടെ ഇതുവരെ പുറം ലോകം അറിയാത്ത തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.

 

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നാണ് ഷക്കീല വെളിപ്പെടുത്തിയത്. രാജു നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു ഈ പ്രണയം മൊട്ടിട്ടതെന്ന് ഷക്കീല പറഞ്ഞു. ചിത്രത്തില്‍ ഷക്കീല ഒരു അതിഥി വേഷം ചെയ്തിരുന്നു.ഇഷ്ടം കൂടി അന്ന് താന്‍ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നുവെന്നും ഷക്കീല പറഞ്ഞു.

 

2007ല്‍ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാന്‍ ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്‍കി. വലിയൊരു സഹായമായിരുന്നു എനിക്കത്.'



'അത് മുതല്‍ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഞാന്‍ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാല്‍, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല'-ഷക്കീല പറഞ്ഞു. ഷക്കീല അയച്ച പ്രണയലേഖനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു വലിയ ചിരിയായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി. 'ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവര്‍ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല'- മണിയന്‍ പിളള രാജു പ്രതികരിച്ചു.