Wednesday 23 August 2017

പ്രണവ് മോഹൻലാലിനെ പ്രണയിക്കുന്ന യുവനടി !!!

By BINDU PP.19 Jun, 2017

imran-azhar

 

 

താര രാജാവിന്റെ മകൻ പ്രണവ് മോഹൻലാലിനെ കുറിച്ചാണ് സിനിമ ലോകത്തെ പ്രധാന ചർച്ചാവിഷയം. നായകനാവും മുൻപ് വാർത്തകളിൽ ഇത്ര നിറഞ്ഞു നിന്ന മറ്റൊരു നടൻ ഇല്ല. ഇദ്ദേഹത്തെ സൂപ്പർ താരമെന്നാണ് സിനിമാലോകം മുഴുവനായി വിളിക്കുന്നത്. യുവനടി പ്രണവിനോട് പ്രണയാഭ്യർത്ഥന നടത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലു സിംഗ്, വിശുദ്ധന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ശാലിന്‍ സോയ എന്ന നടിയാണ് പ്രണവ് മോഹൻലാലിനോട് പ്രണയാഭ്യർത്ഥന നടത്തിയത്.പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ശാലിന്‍ പണ്ട് ഒരു അഭിമുഖത്തിലൂടെയാണ് വ്യക്തമാക്കിയത്. ഈ ആഗ്രഹമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പൊടിതട്ടിയെടുത്തിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനോടുള്ള ആരാധന ശാലിന്‍ തുറന്ന് പറഞ്ഞിരുന്നു. മോഹൻലാലിന്റേയും പ്രണവ് മോഹൻലാലിന്റേയും ആരാധകർ എന്തായാലും ഈ വാർത്തയുടെ പുരോഗമനം ഉണ്ടാവുമോയെന്ന കാത്തിരിപ്പാണ്.