Tuesday 19 March 2024




ദിലീപേട്ടൻ വിളിച്ചു പറഞ്ഞു ഷംന നീ ശപിക്കരുത് - വിഡിയോ കാണാം......

By BINDU PP.21 Sep, 2017

imran-azhar

 

 


ഫാസില്‍ ദിലീപ് ടീമിന്റെ മോസ് ആന്‍ഡ് ക്യാറ്റ് ചിത്രത്തില്‍ നടിയായി നിശ്ചയിച്ചിരുന്ന ഷംനയെ അവസാന നിമിഷം ഒഴിവാക്കിയതാണ് സിനിമാജീവിതത്തില്‍ താരത്തിനെ വളരെയധികം വേദനിപ്പിച്ചത്. ചിത്രത്തിനു വേണ്ടി താരം ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഒരു തമിഴ് സിനിമ വേണ്ടെന്ന് വയ്ക്കുകയും കുറച്ച് സ്‌റ്റേജ് ഷോകളില്‍നിന്ന് ഒഴിവാകുകയും ചെയ്തു. എന്നാല്‍ ചിത്രീകരണത്തിന് രണ്ടുദിവസം മുന്‍പാണ് ചിത്രത്തില്‍ നിന്നും ഷംനയെ ഒഴിവാക്കിയത്.താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒരുപാട് സങ്കടം തോന്നിയതായും കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു.

 

 

 

അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഷംന മനസ് തുറന്നത്.ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചു,ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണില്‍ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ചത് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ച്, എല്ലാവിധ ആത്മവിശ്വാസവും നല്‍കിയത് ദിലീപാണെന്നും താരം വ്യക്തമാക്കി.