Monday 27 January 2020




ഇനി അഭിനയിക്കില്ല; ഷെയ്‌നിനെ വേണ്ടെന്ന് നിർമ്മാതാക്കൾ

By Chithra.28 Nov, 2019

imran-azhar

 

മലയാള സിനിമയിലെ മറ്റ് നടന്മാരിൽ കാണാത്ത അച്ചടക്കലംഘനം നടത്തി എന്ന ആരോപണത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഷെയ്ൻ നിഗത്തിന് ഇനി അഭിനയിപ്പില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. വെയിൽ ഉൾപ്പെടയുള്ള മൂന്ന് സിനിമകളുടെ നിർമ്മാണ പ്രവർത്തികളിൽ നിന്ന് ഇതോടെ അസോസിയേഷൻ പിൻവാങ്ങി.

 

ഉല്ലാസം എന്ന ചിത്രത്തിന് ഷെയ്‌നിന് കരാർപ്രകാരം നൽകാമെന്ന് പറഞ്ഞ 40 ലക്ഷം രൂപയ്ക്ക് പകരം 45 ലക്ഷം രൂപ തരണമെന്ന് ഷെയ്ൻ പറഞ്ഞിരുന്നതായും നിർമ്മാതാക്കൾ പറഞ്ഞു. ഷെയ്ൻ കാരണം മുടങ്ങിയപ്പോയ ചിത്രങ്ങളുടെ നഷ്ടം നികത്തുന്നത് വരെ ഷെയ്‌നിനെ സിനിമകളിൽ അഭിനയിപ്പിക്കില്ല എന്നാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.

 

ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം ഷെയ്ൻ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിച്ചിട്ടും ഷെയ്ൻ ബോധപൂർവം ചിത്രങ്ങളുമായുള്ള നിസ്സഹകരണം തുടരുകയായിരുന്നു. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളിൽ നിന്ന് പോലും കണ്ടുവരാത്ത സ്വഭാവമാണ് ഷെയ്‌നിൽ നിന്ന് അനുഭവിക്കേണ്ടി വന്നതെന്നും നിർമ്മാതാക്കൾ പറയുന്നു. ഷെയിനിനെതിരെ പരാതികളുടെ കൂമ്പാരമെന്ന് അസോസിഷേൻ പറഞ്ഞു.

 

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും കൂട്ടായ്മ സൂചന നൽകി. ലൊക്കേഷനിലും കാരവാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മറ്റ് ഭാഷകളിലെ നിർമ്മാതാക്കളോടെടും ഇതിനെക്കുറിച്ച് അറിയിക്കുമെന്നും അസോസിയേഷൻ പറഞ്ഞു.