Friday 10 April 2020




ഷെയിൻ നിഗം കഞ്ചാവിന് അടിമ, അച്ഛനെക്കാളും മോശം .. പ്രോഡ്യൂസറിന്റെ ഗതികേടാണ് പൈസ മുടക്കി അവന്റെ പിറകെ നടക്കുന്നത് -ശാന്തിവിള ദിനേശ്

By online desk .28 Feb, 2020

imran-azhar

 


ഷെയിൻ നിഗത്തിനെതിരെ കടുത്ത വിമർ ശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ് ഷെയിൻ കഞ്ചാവിനടിമയാണെന്നും അവൻറെ തന്തയേക്കാൾ മോശമാണെന്നും അഴുക ചെറുക്കാനാണ് എന്നിങ്ങനെയുള്ള വിമര്ശനങ്ങളാണ് ഷെയിൻ നിഗത്തിനെതിരെ അദ്ദേഹം ഉന്നയിക്കുന്നത് . ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തുന്നത്.മലയാള സിനിമയിൽ ഒരു വിഭാഗം കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടാണ് ജീവിക്കുന്നത് അദ്ദേഹം വ്യക്തമാക്കി .

 


കയ്യിലിരിപ്പുകൊണ്ടാണ് അഭിക്ക് നല്ല സിനിമകളൊന്നും കിട്ടാതിരുന്നത് എന്നും അവനെ പോലെ തന്നെ വന്നവനെല്ലേ ദിലീപും, ദിലീപ് ജനകീയനടൻ ആയിലെ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ശാന്തിവിള ഉന്നയിക്കുന്നുണ്ട് .

shane nigam and abhi എന്നതിനുള്ള ചിത്ര ഫലം


സംവിധായകൻ എടുത്ത സീൻ തൃപ്തിയായില്ല എന്നുപറഞ്ഞു മരണത്തിലേക് പോയ ജയൻ ജീവിച്ച നാടാണ് ഇത് എവിടെയാണ് സംവിധായകൻറെയും പ്രൊഡ്യൂസറിന്റെയും മുന്നിൽ അവൻറെ വാശി അദ്ദേഹം പറഞ്ഞു. പ്രൊഡ്യൂസറിന്റെ ഗതികേടാണ് എത്രയും പൈസ മുടക്കി അവന്റെ പിറകെ നടക്കുന്നത് എന്റെ സിനിമയിലാണ് അവൻ ഏതുകാണിച്ചതെങ്കിൽ അസിസ്റ്റൻറ് ഡയറക്ടറുടെ കൈയ്യിൽ നിന്ന് ക്ലാപ് ബോർഡ് വാങ്ങി അവൻറെ തലക്കടിച്ചേനെ അദേഹം പറഞ്ഞു .

 

 


പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായിനീളുന്നുണ്ടായിരുന്നു . ഷെയ്ന്‍ നിഗം മൂലം കുര്‍ബാനി, വെയില്‍ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടായെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. നഷ്ടപരിഹാരം നല്‍കാതെ നടനുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.നടന്റെ ഡേറ്റ് ഇനിയും വൈകിയാല്‍ മൂന്ന് പ്രൊജക്ടുകളും കടുത്ത പ്രതിസന്ധിയിലാകുമെന്ന് സംവിധായകര്‍ ഫെഫ്കയെ അറിയിച്ചിരുന്നു.

 

shane nigam issues malayalam എന്നതിനുള്ള ചിത്ര ഫലം


ഷെയ്‌നിന്റെ ഡേറ്റ് വൈകിയാല്‍ നേരത്തേ കാസ്റ്റ് ചെയ്തിരിക്കുന്ന മറ്റു താരങ്ങളുടെ ഡേറ്റും പ്രശ്‌നമാകും. ഒരു ചിത്രത്തിന്റെ ലൊക്കേഷന്‍ ദുബായ് ആണ്, അവിടുത്തെ കാലാവസ്ഥ പ്രതികൂലമാകും, തുടങ്ങിയ പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഷെയ്ന്‍ ചിത്രങ്ങളുടെ സംവിധായകര്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ എത്തിയത്.
അതിനിടയിലാണ് ഷെയിൻ നിഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സംവിധായകൻ ശാന്തിവിള രംഗത്തെത്തിയത്.