Wednesday 03 June 2020




തെന്നിന്ത്യന്‍ സിനിമ താരം ഷീല കൗര്‍ വിവാഹിതയായി

By online desk .16 Mar, 2020

imran-azhar

 

ചെന്നൈ : തെന്നിന്ത്യന്‍ സിനിമ താരം ഷീല കൗര്‍ വിവാഹിതയായി. മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയപെട്ടതരമാണ് ഷീല . ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്‍.


മാര്‍ച്ച് 12-ന് ചെന്നൈയില്‍ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 

‘ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. ഹൃദയത്തിന്റെ ആഴത്തില്‍ വരെ സന്തോഷം നൽകുന്ന സന്ദർഭം. പുതിയ ദിവസത്തിൽ പുതിയൊരു ജീവതം.’ വിവാഹചിത്രം പങ്കുവച്ച് താരം കുറിച്ചു.

.