Monday 13 July 2020




പുതിയ യൂ ട്യൂബ് സംരംഭവുമായി നടി ഷീലു എബ്രഹാം

By online desk .19 May, 2020

imran-azhar

 

ലോക്ക് ഡൗൺ സമയത്തെ തന്റെ വിശേഷങ്ങളും മറ്റും ആരാധകർക്കുമുന്നിൽ അവതരിപ്പിക്കാനായി പുതിയ യൂ ട്യൂബ് ചാനലുമായി പ്രിയ നടി ഷീലു എബ്രഹാം.തന്റെ കുക്കിംഗ് പരീക്ഷങ്ങളും വിശേഷങ്ങളും പങ്കുവെക്കുവാനാണ് ചാനൽ ആരംഭിച്ചതെന്ന് താരം പറയുന്നു. അതോടെ താരത്തിന് ആശംസകളുമായി ആരാധകരും രംഗത്തെത്തി,

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് ഷീലു അതിനു ശേഷം നായികയായും സഹനായികയും ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഷീലു. മരട് 357 ആണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം