Friday 15 November 2019




ഉപയോഗിക്കാത്ത വസ്തുക്കൾക്ക് വേണ്ടി പരസ്യം ചെയ്യാനാകില്ല; 10 കോടിയുടെ പരസ്യം ഉപേക്ഷിച്ച് ശിൽപ ഷെട്ടി

By Sooraj Surendran.19 Aug, 2019

imran-azhar

 

 

പ്രമുഖ താരങ്ങളെ ഉപയോഗിച്ച് ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യുന്നത് പുതിയ രീതിയല്ല. എന്നാൽ സമീപകാലത്ത് താരങ്ങൾ പരസ്യങ്ങളോട് സമീപിക്കുന്ന രീതി ശ്രദ്ധേയമാകുകയാണ്. ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ നിലപാടാണ് ഇത്തരത്തിൽ ശ്രദ്ധേയമായിരിക്കുന്നത്. ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള പത്ത് കോടി രൂപയുടെ ഓഫറാണ് താരം ഉപേക്ഷിച്ചിരിക്കുന്നത്. 'ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല' എന്ന് ശിൽപ ഷെട്ടി പ്രതികരിച്ചു. ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിത രീതി ചെറുതായി ഒന്ന് പരിഷ്‌കരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകുമെന്നും ശില്പ പറഞ്ഞു. പ്രമുഖ ഫെയർനെസ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫർ സായ് പല്ലവിയും നിഷേധിച്ചിരുന്നു.